ചാലക്കുടി പുഴയിലെ ഒഴുക്ക് ഗൗരവതരമെന്ന് മന്ത്രി കെ രാജന്‍: മലയോര യാത്രകള്‍ നടത്തരുതെന്ന് മുന്നറിയിപ്പ്

10

ചാലക്കുടി പുഴയിലെ ഒഴുക്ക് ഗൗരവതരമെന്ന് റവന്യൂമന്ത്രി കെ രാജന്‍. മലയോര യാത്രകള്‍ നടത്തരുത്. ഒരു എന്‍ഡിആര്‍എഫ് സംഘത്തെ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അടിയന്തര ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം സജ്ജമാണെന്നും മന്ത്രി പറഞ്ഞു. നാളെവരെ അതീവ ജാഗ്രത തന്നെയെന്നും മന്ത്രി വ്യക്തമാക്കി.

Advertisement

സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement