തിരുവനന്തപുരത്ത് കാറിലെത്തിയ സംഘം സ്ത്രീയെ തട്ടിക്കൊണ്ട് പോയി ആഭരണങ്ങൾ കവർന്നു

16

തിരുവനന്തപുരത്ത് കാറിലെത്തിയ സംഘം സ്ത്രീയെ തട്ടിക്കൊണ്ട് പോയി ആഭരണങ്ങൾ കവർന്നതായി പരാതി. ഇടക്കോട് സ്വദേശി പത്മകുമാരിയെയാണ് കാറിൽ കയറ്റിക്കൊണ്ട് പോയി ആഭരണങ്ങൾ കവർന്ന് വഴിയിൽ ഉപേക്ഷിച്ചത്.  നേമം മണലിവിളയിലാണ് സംഭവം.

Advertisement

ഇന്ന് വൈകിട്ട് ആറരയ്ക്കാണ് സംഭവം. വെളുത്ത സൈലോ കാറിലെത്തിയ നാലംഗം സംഘം കാറിൽക്കയറ്റി കൊണ്ട് പോയി കാട്ടാക്കട പൂവച്ചൽ ഭാഗത്ത് ഉപേക്ഷിച്ചു എന്നാണ് പരാതി. പത്മകുമാരിയെ തട്ടിക്കൊണ്ട് പോകുന്നത് കണ്ട നാട്ടുകാർ പൊലീസിനെ അറിയിച്ചതോടെയാണ് കാറിനെ പിന്തുടർന്ന് പൊലീസ് അന്വേഷിച്ചത്. സിസിടിവികളിൽ കാറിന്‍റെ ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്. അന്വേഷണത്തിനൊടുവിൽ വഴിയിൽ കണ്ടെത്തിയ ഇവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. 

Advertisement