തിരുവനന്തപുരത്ത് ബ്ളാക്ക് ഫംഗസ് ബാധിച്ച് കോവിഡ് ചികിൽസയിലായിരുന്ന അധ്യാപിക മരിച്ചു

3

കോവിഡിനെ തുടർന്ന് ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍ മൈക്കോസിസ്) പിടിപെട്ട് ചികിത്സയിലായിരുന്ന സ്വകാര്യ സ്കൂള്‍ അധ്യാപിക തിരുവനന്തപുരം മെഡിക്കൽ കോളേജിൽവെച്ച് മരിച്ചു. മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ പ്രദീപ് കുമാറി​ന്‍റെ ഭാര്യയും കന്യാകുമാരി സി. എം. ഐ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ അധ്യാപികയുമായ അനീഷാ പ്രദീപ് കുമാര്‍ (32) ആണ് മരിച്ചത്. ഇതേ സ്കൂളിലെ അക്കൗണ്ടന്‍റായ പ്രദീപും അനീഷയും കന്യാകുമാരി അഞ്ച് ഗ്രാമത്തില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.