മൂന്നു തവണ മത്സരിച്ചവർ സ്ഥാനാർത്ഥികളാവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇളവ് ഉണ്ടായിരിക്കില്ലെന്ന് കാനം പറഞ്ഞു. സി.പി.ഐ സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു കാനം. തെരഞ്ഞെടുപ്പ് ഗോദയിലേക്ക് പുതിയ സംഘത്തെ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. സംഘടന ചുമതലയുള്ളവരിൽ മത്സരിക്കുന്നവർ ആ സ്ഥാനം ഒഴിയണമെന്നും കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകൾ ഇത്തവണ ഉണ്ടാകുമെന്നു പറയാനാവില്ലെന്നും കാനം അറിയിച്ചു. അതിനിടെ മുന്നണിക്കെതിരെ ഇപ്പോൾ പുറത്തുവരുന്ന വിവാദങ്ങളെ കുറിച്ചും കാനം പ്രതികരിച്ചു. ‘പൈങ്കിളി നോവലുകൾ പോലെയാണ് ഇപ്പോഴത്തെ വിമർശനങ്ങൾ. ഗൗരവമായ രാഷ്ട്രീയം ചർച്ച ചെയ്യുന്നില്ല’കാനം പറഞ്ഞു.എൻ.സി.പി മുന്നണി വിടുമെന്ന് കരുതുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുന്നണി വിടുമെന്ന മാണി സി കാപ്പന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കാനത്തിന്റെ ഈ പ്രതികരണം.
Home Kerala Trivandrum തെരഞ്ഞെടുപ്പിന് മാനദണ്ഡവുമായി സി.പി.ഐ: മൂന്ന് തവണ മൽസരിച്ചവർ സ്ഥാനാർത്ഥികളാവില്ല, സുനിൽകുമാറിനും ഗീത ഗോപിക്കും സി.ദിവാകരനുമടക്കം സീറ്റില്ല;...