തൊഴിലാളി വിഭാഗത്തെ കോൺഗ്രസ് പരിഗണിക്കുന്നില്ലെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആ ചന്ദ്രശേഖരൻ. തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപ്പെട്ട് അവരുടെ ഭാഗത്ത് നിലയുറപ്പിക്കുന്ന തീരുമാനം കൈകൊണ്ടാലേ കോൺഗ്രസിന് ഒരു തിരിച്ചു വരവ് സാധ്യമാകൂ എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൊഴിലാളികൾക്ക് ശക്തമായ സ്വാധീനമുള്ള 15 മണ്ഡലങ്ങളിൽ ഐ.എൻ.ടി.യു.സി സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതൊക്കെ സീറ്റുകളാണെന്ന് വെളിപ്പെടുത്തുന്നില്ല. അവിടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് സാമ്പത്തിക സഹായം പോലും തരേണ്ടതില്ല.
മുൻകാലങ്ങളിലും സീറ്റ് ആവശ്യപ്പെട്ടപ്പോൾ അവഗണന ഉണ്ടായിട്ടുണ്ട്. എന്നാൽ അതിൽ നിരാശയില്ല. പ്രത്യയ ശാസ്ത്രപരമായ ഒരു മാറ്റം കോൺഗ്രസിൽ ഉണ്ടാവണം. തൊഴിലാളികളുടെ ആവശ്യം നോക്കി അവർക്കൊപ്പം നിൽക്കുന്ന രീതിയിൽ കോൺഗ്രസ് മാറേണ്ടതുണ്ട്. നേരത്തെ അതുണ്ടായിരുന്നു. കേന്ദ്രത്തിലും മിക്ക സംസ്ഥാനങ്ങളിലും ശക്തി ക്ഷയിക്കുന്ന കോൺഗ്രസിനെ താഴേക്കിടയിൽ നിന്ന് പുനരുജ്ജീവിപ്പിക്കാൻ ഈ മാറ്റം ആവശ്യമാണെന്നും ആർ.ചന്ദ്രശേഖരൻ പറഞ്ഞും
Home Kerala Trivandrum തൊഴിലാളി വിഭാഗത്തെ കോൺഗ്രസ് പരിഗണിക്കുന്നില്ലെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആ ചന്ദ്രശേഖരൻ; 15 സീറ്റുകൾ...