നടൻ കൃഷ്ണകുമാർ ബി.ജെ.പി അംഗത്വം സ്വീകരിച്ചു

29
8 / 100

നടന്‍ കൃഷ്ണകുമാറിന് ബി.ജെ.പി. അംഗത്വം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയില്‍നിന്നാണ് കൃഷ്ണകുമാര്‍ അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് കൃഷ്ണകുമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നഡ്ഡ കേരളത്തിലെത്തിയത്. വ്യാഴാഴ്ച തൃശ്ശൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കും