നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മക്കള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം; ഇരുവർക്കും അഞ്ച് ലക്ഷം വീതം സഹായം, സ്ഥലവും വീടും നൽകും

13

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മക്കള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനമായി. രണ്ട് മക്കള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം നല്‍കും. വീടും സ്ഥലവും സര്‍ക്കാര്‍ നല്‍കുമെന്നും അറിയിച്ചു.

ഇളയ കുട്ടിയുടെ വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കും. വീടും സ്ഥലവും എവിടെയാണെന്നുള്ളത് തീരുമാനിക്കാന്‍ തഹസില്‍ദാറെ ഏല്‍പ്പിക്കും. അതേസമയം അടുത്ത മാസം 18ന് ബജറ്റ് സമ്മേളനം വിളിക്കാനും തീരുമാനമായി.