പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തു

7

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു. രാജ്ഭവനിലെ ചായസത്കാരത്തിന് ശേഷമാണ് മുഖ്യമന്ത്രി സെക്രട്ടേറയറ്റിലെത്തിയത്. നോര്‍ത്ത് ബ്ലോക്കിലെ മൂന്നാംനിലയിലെ 141-ാം നമ്പര്‍ മുറിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്.