പി.എസ്.സി ഉദ്യോഗാർഥികളുമായി ഉദ്യോഗസ്ഥർ നടത്തിയ ചർച്ച അവസാനിച്ചു: ശുഭ പ്രതീക്ഷയെന്ന് ഉദ്യോഗാർഥികൾ, ഉത്തരവായി ഇറങ്ങും വരെ സമരം തുടരും

15
4 / 100

സി.പി.ഒ, ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ളവരുമായി ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. കൃത്യമായ ഉത്തരവ് ലഭിക്കും വരെ സമാധാനപരമായി സമരം തുടരുമെന്ന് ചർച്ചയ്ക്കു ശേഷം ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. സര്‍ക്കാരുമായുള്ള ചര്‍ച്ച സൗഹാര്‍ദപരമായിരുന്നു. ശുഭ പ്രതീക്ഷയുണ്ട്. രേഖാമൂലം ഉറപ്പു കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്നും കൂട്ടിച്ചേർത്തു. ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസും എഡിജിപി മനോജ് എബ്രഹാമുമായിട്ടാണ് ചര്‍ച്ച നടത്തിയത്. രണ്ട് റാങ്ക് പട്ടികയിലുമുള്ള മൂന്നുപേര്‍ വീതമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സമരം തുടങ്ങി 26 ദിവസത്തിന് ശേഷമാണ് സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തിയത്.