പി.ജി പുരസ്‌കാരം എൻ. റാമിന്‌

4

മാർക്‌സിസ്‌റ്റ്‌ സൈദ്ധാന്തികൻ പി ഗോവിന്ദപ്പിള്ളയുടെ പേരിലുള്ള പി.ജി സംസ്‌കൃതി കേന്ദ്രം ഏർപ്പെടുത്തിയ പുരസ്‌കാരം എൻ റാമിന്. തോമസ് ജേക്കബ്, ആർ പാർവതി ദേവി, വെങ്കിടേഷ് രാമകൃഷ്‌ണൻ, എം.എ ബേബി എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.
22ന് പകൽ മൂന്നിന്  അയ്യൻകാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മൂന്നരലക്ഷം രൂപയും പ്രശസ്‌തി പത്രവും ശിൽപ്പവുമടങ്ങുന്ന പുരസ്‌കാരം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മാനിക്കും. പുരസ്‌കാര സമിതി ചെയർമാൻ എം.എ ബേബിയും പിജി സംസ്‌കൃതി കേന്ദ്രം എക്‌സിക്യുട്ടീവ് ഡയറക്‌ടർ ആനാവൂർ നാഗപ്പനും വാർത്താ സമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

Advertisement
Advertisement