പൊലീസ് തലപ്പത്ത് അഴിച്ചുപണി: അങ്കിത് അശോകൻ തൃശൂർ സിറ്റി കമ്മീഷണർ, ചൈത്ര തെരേസ ജോൺ ആലപ്പുഴ എസ്.പി അജിത് കുമാർ കണ്ണൂർ സിറ്റി കമ്മീഷണർ

94

പൊലീസ് തലപ്പത്ത് അഴിച്ചുപണി. ജില്ലാ പൊലീസ് സൂപ്രണ്ടുമാർ അടക്കം 38 എസ്പിമാരെ മാറ്റി നിയമിച്ചു. തൃശൂർ, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർമാരെയും മാറ്റി. തിരുവനന്തപുരം സിറ്റി ലോ ആൻഡ് ഓർഡർ ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണർ ആയിരുന്ന അജിത് കുമാർ ആണ് പുതിയ കണ്ണൂർ സിറ്റി കമ്മിഷണർ. പൊലീസ് ബറ്റാലിയൻ രണ്ടിലെ കമാൻഡന്റ് അങ്കിത് അശോകനെ തൃശൂർ ജില്ലാ പൊലീസ് കമ്മിഷണറായും നിയമിച്ചു. കൊല്ലം റൂറൽ എസ്പി കെ ബി രവിയെ തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ്പിയായും കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി പി ബി രാജീവിനെ വനിതാ കമ്മിഷൻ ഡയറക്ടറായും മാറ്റിനിയമിച്ചു.ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവിനെ ഭീകരവിരുദ്ധ സ്‌ക്വാഡ് എസ്പിയായി മാറ്റി നിയമിച്ചു. ചൈത്രാ തെരേസാ ജോൺ ആണ് പുതിയ ആലപ്പുഴ എസ്പി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ കേരളാ പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറാകും.എറണാകുളം റേഞ്ച് എസ്.പി. ജെ ഹിമേന്ദ്രനാഥിനെ കെഎസ്ഇബിയിൽ ചീഫ് വിജിലൻസ് ഓഫീസറായി മാറ്റിനിയമിച്ചു. കോഴിക്കോട് റേഞ്ചിലെ സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പി. എം എൽ സുനിലിനെ കൊല്ലം റൂറൽ എസ്പിയായും മാറ്റി. ആർ മഹേഷ് ആണ് പുതിയ കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി. ബിജോയ് പിയെ എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്‌പെഷ്യൽ സെൽ എസ്പിയായും, സുനീഷ് കുമാർ ആർ നെ കേരളാ പൊലീസ് അക്കാദമി അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ ആയും ബി കെ പ്രശാന്തൻ കാണിയെ റാപ്പിഡ് റെസ്‌പോൺസ് ആൻഡ് റെസ്‌ക്യൂ ഫോഴ്സ് ബറ്റാലിയൻ കമാൻഡന്റ് ആയും മാറ്റി നിയമിച്ചിട്ടുണ്ട്.

Advertisement
Advertisement