പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമം; സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല, ആലപ്പുഴയിലും കൊച്ചിയിലും കൊല്ലത്തും കൊയിലാണ്ടിയിലും തൃശൂരിലും വാഹനങ്ങൾക്ക് കല്ലേറ്, കൂടുതൽ പോലീസുകാരെ വിന്യസിപ്പിച്ചു, ഭാരത് ജോഡോ യാത്രക്ക് ഇന്ന് അവധി, അഴീക്കോടൻ രക്തസാക്ഷി ദിനാചാരണ പരിപാടികളിൽ മാറ്റമില്ല

45

ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ഹർത്താലിൽ അങ്ങിങ് അക്രമം. ആലപ്പുഴ, കൊല്ലം, കൊച്ചി, കൊയിലാണ്ടി, തൃശൂർ എന്നിവിടങ്ങളിൽ വാഹനങ്ങൾക്ക് നേരെ കല്ലെറുണ്ടായി. തൃശൂരിൽ നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിനു നേരെ കുന്നംകുളം കഴിഞ്ഞപ്പോഴാണ് കല്ലേറുണ്ടായത്. കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് പരിക്കേറ്റു.വടക്കാഞ്ചേരി കരുതക്കാട് കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്. ബസ്സിന്റെ ചില്ലുകൾ തകർന്നു. വടക്കാഞ്ചേരി മേൽപ്പാലത്തിന് സമീപം ചരക്ക് ലോറിക്ക് നേരെയും കല്ലേറുണ്ടായി. സംസ്ഥാനത്ത് 30 ഓളം കെ.എസ്. ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറ് ഉണ്ടായെന്നാണ് കണക്ക്. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പി.എസ്.സി അറിയിച്ചു. അതേസമയം കേരള സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കും. കെ.എസ്.ആർ.ടി.സി സാധാരണപോലെ സർവീസ് നടത്തും. എല്ലാ യൂണിറ്റ് അധികാരികൾക്കും ഇതുമായി ബന്ധപ്പെട്ട കർശന നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ആവശ്യാനുസരണം സർവീസ് നടത്തും. ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. നിർബന്ധിച്ച് കടകൾ അടപ്പിക്കുകയോ വാഹനങ്ങൾ തടയുകയോ ചെയ്താൽ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisement

ഹര്‍ത്താല്‍ ദിനത്തില്‍ ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തൃശൂർ ജില്ലയിൽ പ്രവേശിച്ചുവെങ്കിലും ഇന്ന് യാത്രക്ക് വിശ്രമമാണ്. അതിനാൽ ജാഥയില്ല. അതെ സമയം സിപിഎമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനാചാരണ പരിപാടികളിൽ മാറ്റം കരുതിയിട്ടില്ല. രാവിലെ ചെട്ടിയങ്ങാടിയിലെ അനുസ്മരണവും വൈകീട്ട് തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനവും നടക്കുമെന്ന് നേതാക്കൾ അറിയിച്ചു.

Advertisement