പ്രവർത്തകർ പോലീസിന്റെ അടികൊണ്ട് പുളയുന്നു… ജാമ്യം കിട്ടാതെ അഴിക്കുള്ളിൽ; നേതാക്കൾ ഖത്തറിൽ സുഖവാസത്തിൽ; യൂത്ത് കോൺഗ്രസിൽ കടുത്ത അമർഷം

41

തിരുവനന്തപുരം കോർപറേഷനിലെ നിയമന കത്ത് വിവാദത്തിൽ പ്രതിഷേധവുമായി പ്രവർത്തകർ പോലീസിൻറെ ലാത്തിച്ചാർജ് ഏറ്റുവാങ്ങുകയും ജാമ്യം കിട്ടാതെ പലരും അഴിക്കുള്ളിൽ കിടക്കുകയും ചെയ്യുമ്പോൾ നേതാക്കൾ ഖത്തറിൽ സുഖവാസ പര്യടനത്തിൽ. സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിലും ജനറൽ സെക്രട്ടറി രാഹുൽ മാങ്കുട്ടത്തിൽ അടക്കമുള്ളവരാണ് വിദേശ പര്യടനത്തിലുള്ളത്. കഴിഞ്ഞ ദിവസം ഇരുവരും ഖത്തറിലെ സ്റ്റേഡിയത്തിൽ നിന്ന് ലോകകപ്പ് ഫുട്ബോൾ കാണുന്ന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം ഉയർത്തി വി.ടി ബൽറാം ട്രോളിയതാണ് പെട്ടെന്ന് നേതാക്കൾക്കെതിരെ പ്രതിഷേധമുയരാൻ കാരണമായത്. കത്ത് വിവാദത്തിൽ യൂത്ത് കോൺഗ്രസ് സമരമുഖത്ത് സജീവമായിരിക്കെ നേതാക്കൾ സുഖലോലുപരായി വിദേശപര്യടനം നടത്തുകയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകളിൽ ഏറെയും. അണികളെ അഴിക്കുള്ളിൽ വിട്ട് നേതാക്കൾ വിദേശത്ത് അർമാദിക്കുകയാണെന്ന് യൂത്ത് കോൺഗ്രസിൻറെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരണം സജീവമാണ്. ഇരുവരുടെയും ഫേസ്ബുക്ക് പേജിൽ കമന്റുകളായും പ്രതിഷേധമുയരുന്നുണ്ട്.

Advertisement
Advertisement