പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി: എല്ലാവര്‍ക്കും ഉപരിപഠനം ഉറപ്പാക്കുംച മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മന്ത്രി

2

പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എല്ലാവര്‍ക്കും ഉപരിപഠനം ഉറപ്പാക്കും. മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും പൊതുവിദ്യാലയങ്ങളില്‍ തുടര്‍പഠനത്തിന് അവസരമൊരുക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ 3,61,000 സീറ്റുകളുണ്ട്. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 33,000 സീറ്റും ഐടിഐക്ക് 64,000 സീറ്റും പോളിടെക്‌നികിന് 9,000 സീറ്റുമുണ്ട്. ആകെ 4,67,000 സീറ്റുകളുണ്ട്. ഇത്തവണ എസ്എസ്എല്‍സി പാസായത് 4,23,303 പേരാണ്. ഇതില്‍ 44,363 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.

Advertisement
Advertisement