സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറിന്റേത് അപകടമരണമെന്ന് സി.ബി.ഐ. മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ഡ്രൈവർ അർജുനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയിൽ പ്രതി ചേർത്താണ് കുറ്റപത്രം. തെറ്റായ വിവരങ്ങൾ പറഞ്ഞതിനും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനും തെളിവുകൾ കെട്ടിച്ചമക്കൻ ശ്രമിച്ചതിനും കലാഭവൻ സോബിയെയും പ്രതി ചേർത്തു. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. 132 സാക്ഷിമൊഴികളും നൂറിലേറെ രേഖകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതേ സമയം മനപ്പൂർവ്വമായ നരഹത്യയാണ് അപകടമരണത്തിലുണ്ടായതെന്ന് ബാലഭാസ്കറിൻറെ അച്ഛൻ ഉണ്ണി ആരോപിച്ചു. നടപടികളുമായി മുന്നോട്ടു പോകുമെന്നും ഉണ്ണി പറഞ്ഞു.
Home Kerala Trivandrum ബാലഭാസ്കറിന്റെത് അപകടമരണമെന്ന് സി.ബി.ഐ: കുറ്റപത്രം സമർപ്പിച്ചു, ഡ്രൈവർ അർജുനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കും, തെളിവുകൾ കെട്ടിച്ചമച്ചതിന് കലാഭവൻ...