ബെൽജിയം ടീമിൻ്റെ വെൽനസ് പരിശീലകനായി മലയാളി വിനയ് മേനോൻ: അഭിനന്ദനവുമായി മുഖ്യമന്ത്രി

5

ബെൽജിയം ടീമിൻ്റെ വെൽനസ് പരിശീലകനായി നിയമിതനായ വിനയ് മേനോനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ഭാഗമാകാൻ സാധിച്ച മലയാളിയായ വിനയ് മേനോന് ആശംസകൾ നേരുന്നതായി മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. ബെൽജിയം ടീമിൻ്റെ വെൽനസ് കോച്ചെന്ന ഉത്തരവാദിത്തമാണ് വിനയ് നിർവഹിക്കുന്നത്. അദ്ദേഹത്തിൻ്റെ സന്തോഷത്തിൽ അഭിമാനപൂർവ്വം നമുക്കേവർക്കും പങ്കു ചേരാം. വിനയ് മേനോനും ബെൽജിയം ടീമിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

Advertisement
Advertisement