മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ്‌ നിയമനവും പെൻഷനും; ഗവർണറുടെ ആരോപണത്തിൽ കഴമ്പുണ്ടോ..?

53

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ്‌ നിയമനവും പെൻഷനും വീണ്ടും ചർച്ചയാവുമ്പോൾ ഗവർണറും അനുകൂലികളും നടത്തുന്ന പ്രചാരണത്തിൽ വസ്തുതയുണ്ടോ. ഗവർണർ ഉയർത്തുന്ന ആരോപണങ്ങൾ പോലെ അല്ലെന്നാണ് ലഭ്യമായ വിവരങ്ങളിൽ നിന്നും മനസിലാകുന്നത്. ഗവർണർ പറയുന്നതുപോലെ രണ്ടരവർഷം കഴിഞ്ഞ്‌ സ്റ്റാഫ്‌ മാറിയാൽ അവർക്ക്‌ കിട്ടുന്ന പെൻഷൻ വെറും 3333 രൂപയെന്ന്‌ കണക്കുകൾ വ്യക്തമാക്കുന്നു. 65 ലക്ഷം പേർക്ക്‌ 1600 രൂപവീതം ക്ഷേമപെൻഷൻ നൽകുന്ന കേരളത്തിലെ ക്ഷേമപ്രവർത്തനങ്ങളാണ്‌ ഗവർണർ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നത്‌.   
പരാതികൾ പരിശോധിക്കൽ, വകുപ്പുകളുടെ മേൽനോട്ടം, നിർദേശം, ഉത്തരവുകൾ നൽകൽ, ഫയലുകളിലെ മേൽനോട്ടം എന്നിങ്ങനെ ജോലിഭാരം ഏറെയുള്ള ഓഫീസുകളാണ്‌ മന്ത്രിമാരുടേത്‌. ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമിടയിൽ മന്ത്രിമാർക്കിടയിലെ സുപ്രധാന കണ്ണികളാണ്‌ പേഴ്സണൽ സ്റ്റാഫുകൾ. രാപ്പകൽ ജോലി ചെയ്യുന്ന ഇവരുടെ സേവനങ്ങൾ വേണ്ടവിധം തിരിച്ചറിയാതെയാണ്‌ ഖജനാവ് ചോർത്തുന്നുവെന്നതടക്കം കുപ്രചാരണങ്ങൾ ചൊരിയുന്നത്‌. ഇതിനു പിന്നിലാകട്ടെ രാഷ്‌ട്രീയവിരോധംമാത്രവും. 1959 മുതൽ പേഴ്‌സണൽ സ്റ്റാഫുമാർക്ക്‌ ശമ്പളവും 1987ലെ അഞ്ചാം പേ കമീഷൻ ശുപാർശ പ്രകാരം പെൻഷനുമുണ്ട്‌.  1994ൽ കെ കരുണാകരനാണ്‌  പെൻഷൻ പദ്ധതിയായി അവതരിപ്പിച്ചത്‌.
എം വി ജയരാജന് പെൻഷനില്ലമുഖ്യമന്ത്രിക്ക് 30ഉം മന്ത്രിമാർക്ക് 25ഉം ആണ് പേഴ്സണൽ സ്റ്റാഫ് എന്ന 2017 മുതലുള്ള പെരുംനുണയാണ്‌ ഗവർണറും ആവർത്തിക്കുന്നത്. രണ്ടു വർഷംകൂടുമ്പോൾ സ്റ്റാഫിനെ മാറ്റുമെന്നും ഇത്‌ എല്ലാവർക്കും പെൻഷൻ ലഭിക്കാനാണെന്നുമാണ്‌ പ്രചാരണം. എന്നാൽ, എൽഡിഎഫ്‌ സർക്കാർ ഇങ്ങനെ സ്റ്റാഫിനെ മാറ്റാറില്ല. കഴിഞ്ഞ സർക്കാരിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന്‌ രണ്ടുവർഷം കഴിഞ്ഞപ്പോൾ എം വി ജയരാജൻ മാറിയത്‌ പാർടി ജില്ലാ സെക്രട്ടറിയായിട്ടാണ്‌. അദ്ദേഹമാകട്ടെ പിഎസ്‌ ആയിരിക്കെ ശമ്പളം വാങ്ങിയിട്ടുമില്ല, പെൻഷനുമില്ല. പകരമെത്തിയ ആർ മോഹനും ശമ്പളം കൈപ്പറ്റുന്നില്ല.
ജോലി കിട്ടിയാൽ പെൻഷനില്ലനിയമനം അഞ്ചു വർഷത്തേക്കാണ്. 10 വർഷത്തിലധികം സർവീസുള്ളവർക്ക് കെഎസ്ആർ പ്രകാരമുള്ള പെൻഷനും അല്ലാത്തവർക്ക് മിനിമം പെൻഷനുമാണ് ലഭിക്കുക. മറ്റെന്തെങ്കിലും ജോലി ലഭിച്ചാൽ ഇത്‌ കിട്ടില്ല. സർക്കാർ സർവീസിൽനിന്നോ എംപി, എംഎൽഎ പെൻഷൻ ഉള്ളവരോ സ്റ്റാഫിൽ വന്നാൽ  പുതിയ ചുമതലയ്ക്കുള്ള ശമ്പളമേ ലഭിക്കൂ. പെൻഷൻ റദ്ദാകും. സർവീസിൽനിന്ന് ഡെപ്യൂട്ടേഷനിൽ വരുന്നവരുടെ ശമ്പളത്തിൽ മാറ്റമുണ്ടാകില്ല. വിരമിച്ചവരാണെങ്കിൽ ലഭിക്കുന്ന പെൻഷൻ കുറച്ചായിരിക്കും ശമ്പളം.
ഇത്ര വലിയ പെൻഷനോ ?മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ  പെൻഷൻ കണക്കാക്കുന്നത്‌ ഇങ്ങനെ:  അടിസ്ഥാന ശമ്പളത്തിന്റെ പകുതിയെ ആകെ ജോലിചെയ്യുന്ന വർഷംകൊണ്ട്‌ ഗുണിക്കുക.
ഈ തുകയെ 30 വർഷംകൊണ്ട്‌ ഹരിച്ചാൽ കിട്ടുന്നതാകും പെൻഷൻ. അഞ്ചുവർഷമാണ്‌ സ്റ്റാഫിലുണ്ടായിരുന്നതെങ്കിൽ അതിങ്ങനെയാകും (ഉദാഹരണത്തിന് ഒരുലക്ഷം ശമ്പളം) : 1,00,000 ÷2 × 5÷ 30 = 8333രൂപ + ഡിഎ. രണ്ടു വർഷം മാത്രമാണ് ജോലി ചെയ്യുന്നതെങ്കിൽ 3333 രൂപമാത്രം. മുഖ്യമന്ത്രി, 19 മന്ത്രിമാർ, പ്രതിപക്ഷ നേതാവ്‌,  ചീഫ് വിപ്പ്‌ എന്നിവർക്ക്‌ ആകെ സ്റ്റാഫ്‌–- 545
പൊളിറ്റിക്കൽ നിയമനം–- 388. (കൂടുതലും ഡ്രൈവർ, ഷോഫർ, പ്യൂൺ, തോട്ടപ്പണിക്കാർ, കുക്ക്).
നിയമനം എങ്ങനെ നിയമാനുസൃതം പരമാവധി 30 പേർ. 25 മതിയെന്ന്‌ എൽഡിഎഫ്‌ തീരുമാനിച്ചു. ചിലർക്ക്‌ 25ൽ താഴെയും ചിലർക്ക് രണ്ടുമുതൽ നാലുവരെ കൂടുതലുമുണ്ട്.
മന്ത്രിമാരുടെ സ്റ്റാഫ്‌പ്രൈവറ്റ് സെക്രട്ടറി- 1അഡീ. പ്രൈവറ്റ് സെക്രട്ടറി- 3അസി . പ്രൈവറ്റ് സെക്രട്ടറി- 4പിഎ- 1അഡീ. പിഎ- 1സെക്‌ഷൻ ഓഫീസർ  അസിസ്റ്റന്റ്‌–- 1ക്ലാർക്ക്- 2കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്‌- 2കംപ്യൂട്ടർ അസിസ്റ്റന്റ്‌- 2ഓഫീസ്‌ അസിസ്റ്റന്റ്‌- 6ഡ്രൈവർ- 2കുക്ക്‌-  1
പ്രതിപക്ഷ നേതാവിന്  പ്രൈവറ്റ് സെക്രട്ടറി- 1സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി- 1 അഡീ. പ്രൈവറ്റ് സെക്രട്ടറി- 4  അസി. പ്രൈവറ്റ് സെക്രട്ടറി- 4 പിഎ- 1അഡീ. പിഎ- 4ഓഫീസ് അറ്റൻഡന്റ്‌ -5  ഷോഫർ- 3അസിസ്റ്റന്റ്‌- 2 

Advertisement
Advertisement