മന്ത്രി എ.സി മൊയ്തീനെതിരെ യുവമോർച്ചയുടെ പ്രതിഷേധം; മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പ്രവർത്തകർ ചാടി വീണു

27
8 / 100

തിരുവനന്തപുരത്ത് മന്ത്രി എ.സി മൊയ്തീനെതിരെ യുവമോർച്ച പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി വീണാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. തിരുവനന്തപുരം നഗരസഭയുടെ മുന്നിൽ വച്ചായിരുന്നു സംഭവം. ഔദ്യോഗിക വസതിയിലേക്ക് പോവുകയായിരുന്നു മന്ത്രി. അതിനിടെയാണ് പ്രതിഷേധക്കാർ ചാടി വീണത്. അഴിമതി ആരോപിച്ചായിരുന്നു പ്രതിഷേധം.