മാണി സി കാപ്പന്റെ പാർട്ടിയെ ഘടകകക്ഷിയാക്കണമെങ്കില് ഹൈക്കമാൻഡ് തീരുമാനിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കാപ്പന് കൈപ്പത്തി ചിഹ്നം നല്കുന്നതില് സന്തോഷമേയുള്ളുവെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കട്ടെയെന്നും മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി. ഘടകക്ഷിയാക്കുന്നതില് തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ലെന്ന് വ്യക്തമാക്കിയ മുല്ലപ്പള്ളി താന്‍ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാഗമാണ്. ഹൈക്കമാഡിന്റെ കല്പ്പനകള്ക്കും തീരുമാനങ്ങള്‍ക്കും അനുസരിച്ച് മാത്രമെ മുന്നോട്ടുപോകാനാകൂവെന്നും ഹൈക്കമാഡിനെ പൂര്‍ണമായി വിശ്വാസത്തില്‍ എടുത്തുമാത്രമെ അവരെ ഘടകക്ഷിയാക്കാനാകൂവെന്നും പറഞ്ഞു. മൂന്ന് സീറ്റ് കാപ്പന് നല്‍കാമെന്ന് പറഞ്ഞതിനെക്കുറിച്ച് കെ.പി.സി.സി അധ്യക്ഷനായ തനിക്ക് ഒന്നുമറിയില്ലെന്നും അങ്ങനെ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Home Kerala Trivandrum മാണി സി കാപ്പന്റെ പാർട്ടിയെ ഘടകകക്ഷിയാക്കണമെങ്കില് ഹൈക്കമാൻഡ് തീരുമാനിക്കണമെന്ന് മുല്ലപ്പള്ളി; മൂന്ന് സീറ്റ് നൽകാമെന്ന്...