മികവിന്റെ കേന്ദ്രമായി പുത്തൂർ ജി.വി.എച്ച്.എസ്.എസ് നാടിന് സമർപ്പിച്ചു

6
5 / 100

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പുത്തൂർ ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ മികവിന്റെ കേന്ദ്രം പദ്ധതി പൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗവ ചീഫ് വിപ്പ് കെ രാജൻ ശിലാഫലകം അനാച്ഛാദനം ചെയ്തു.

കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഒരു അക്കാദമിക് മാസ്റ്റർ പ്ലാൻ ഉണ്ടാക്കി, മുഴുവൻ വിദ്യാർത്ഥികൾക്കും പൊതുവിദ്യാഭ്യാസ കേന്ദ്രത്തിൽ വരാനുള്ള സാഹചര്യമുണ്ടാക്കുകയും വരുംതലമുറയെ ലോകത്തിൻ്റെ ഉന്നത വിദ്യാഭ്യാസ സാധ്യതകൾ ഉൾക്കൊള്ളാൻ കഴിയുന്നവരായി മാറ്റിയെടുക്കാൻ അവസരം നൽകുകയുമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചെയ്തതെന്ന് ചീഫ് വിപ്പ് കെ രാജൻ പറഞ്ഞു.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ സ്ഥിതിചെയ്യുന്ന പുത്തൂർ ജി വി എച്ച് എസ് എസ് അഞ്ചുകോടി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിട നിർമ്മാണം
പൂർത്തിയാക്കിയത്. 10 ക്ലാസ് മുറി, രണ്ട് സ്റ്റാഫ് റൂം, നാല് ലാബ്, ഡൈനിങ് ഹാൾ, അടുക്കള, ടോയ്ലറ്റ് ബ്ലോക്ക് എന്നിവ ഉൾപ്പെടെയുള്ള കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, വൈസ് പ്രസിഡന്റ് ഫ്രാൻസിസ് ഷാജി, സെക്രട്ടറി എം ആർ അഭിലാഷ്, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.