മില്‍മ പാല്‍ വിലവര്‍ധന ഡിസംബര്‍ ഒന്നുമുതല്‍; അഞ്ച് രൂപയിൽ കുറയാത്ത വർധനയെന്ന് മന്ത്രി ജെ. ചിഞ്ചുറാണി

16

മില്‍മ പാല്‍ വിലവര്‍ധന ഡിസംബര്‍ ഒന്നുമുതല്‍ ഉണ്ടാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. എത്രകൂട്ടണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ മില്‍മയ്ക്ക് നല്‍കിയിട്ടില്ല. ലിറ്ററിന് 8.57 രൂപയുടെ വര്‍ധനവ് ഉണ്ടാവില്ലെന്നും അവര്‍ പറഞ്ഞു.

Advertisement

വിലവര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്കാണുള്ളത്. അക്കാര്യത്തില്‍ അവര്‍ ഒരു ധാരണയില്‍ എത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും വലിയ ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിലാകും വിലവര്‍ധനവെന്നും അവര്‍ പറഞ്ഞു.

നിലവില്‍ ഇടക്കാല റിപ്പോര്‍ട്ടാണ് മില്‍മ നല്‍കിയിരിക്കുന്നത്. പൂര്‍ണ്ണമായ റിപ്പോര്‍ട്ട് ലഭിച്ചാലെ മറ്റ് കാര്യങ്ങള്‍ പറയാന്‍ കഴിയൂ. അത് ഉടന്‍ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലവര്‍ധനയില്‍ ഈ മാസം തന്നെ തീരുമാനം ഉണ്ടാകുമെന്നും അതിന് ശേഷം മില്‍മ തന്നെ പ്രഖ്യാപനം നടത്തുമെന്നും അവര്‍ വ്യക്തമാക്കി. അഞ്ചുരൂപയില്‍ താഴേക്ക് പോകാത്തരീതിയിലായിരിക്കും വര്‍ധനയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement