മുഖ്യമന്ത്രി ആയുർവേദ ചികിത്സയിൽ; പൊതു പരിപാടികൾ ഒഴിവാക്കി

19

മുഖ്യമന്ത്രി പിണറായി വിജയൻ ആയുർവേദ ചികിത്സയിൽ പ്രവേശിച്ചു. രണ്ടാഴ്ചത്തേക്കാണ് ചികിത്സ നടക്കുക. കർക്കിടകത്തിൽ നടത്താറുള്ള ചികിത്സ ചില കാരണങ്ങളാൽ തുലാം മാസത്തിലേക്ക് മാറ്റുകയായിരുന്നു.വീട്ടിൽ തന്നെയാണ് ചികിത്സ നടക്കുക. മുഖ്യമന്ത്രിയുടെ ഏതാനും ദിവസത്തെ പൊതുപരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഓൺലൈനിലാണ് നടത്തിയത്. മുഖ്യമന്ത്രി ചികിത്സയലുള്ള ദിവസങ്ങളിൽ ഓഫീസിൽ എത്തില്ല. വീട്ടിലിരുന്നാകും ഫയലുകൾ നോക്കുക. പ്രധാന മീറ്റിങ്ങുകൾ ഓൺലൈനില്‍ നടത്തും.

Advertisement
Advertisement