മുന്‍ വിജിലൻസ് ഡയറക്ടര്‍ എം.ആർ അജിത് കുമാറിന് പുതിയ നിയമനം: സിവിൽ റൈറ്റസ് പ്രൊട്ടക്ഷൻ എഡിജിപി തസ്തികയിൽ നിയമിച്ചു

8

മുന്‍ വിജിലൻസ് ഡയറക്ടര്‍ എം.ആർ അജിത് കുമാറിന് പുതിയ നിയമനം. സിവിൽ റൈറ്റസ് പ്രൊട്ടക്ഷൻ എഡിജിപിയെന്ന തസ്തികയിലേക്കാണ് അജിത് കുമാറിനെ നിയമിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അനുനയിപ്പിക്കാൻ ഇടനിലക്കരനെ അയച്ചെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് അജിത് കുമാറിനെ വിജിലന്‍സ് ഡയറക്ടർ തസ്തികയിൽ നിന്നും നീക്കിയത്. വിജിലൻസിൽ നിന്നും മാറ്റിയെങ്കിലും പുതിയ തസ്തിക ഇതേ വരെ നൽകിയിരുന്നില്ല. അപ്രധാന തസ്തികയിലേക്കാണ് ഇപ്പോള്‍ നിയമനം നൽകിയിരിക്കുന്നത്. പുതിയ വിജിലൻസ് ഡയറക്ടറെ ഇതേ വരെ നിയമിച്ചിട്ടില്ല. ഐജി എച്ച്. വെങ്കിടേഷിനാണ് പകരം ചുമതല.

Advertisement
Advertisement