മെസിയെ ‘മേഴ്‌സി’യാക്കി അവതരിപ്പിച്ചത് മാധ്യമപ്രവർത്തകനെന്ന് ഇ.പി

34

മെസി എന്നത് മേഴ്സി എന്നുച്ചരിച്ചത് നാക്ക് പിഴയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ‍പ്രചരിപ്പിച്ചതിന് പിന്നിൽ ബ്ലാക് മെയിൽ ലക്ഷ്യമാണ്. ഉച്ചാരണം പലവിധമുണ്ടാകാം. ന്യായീകരണത്തിനില്ല, തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Advertisement

യഥാർത്ഥത്തിൽ മേഴ്സി എന്നുള്ള പേര് പറയുന്നത് മാധ്യമ പ്രവർത്തകനാണ്. അപ്പോൾ എനിക്കും പിന്നെ സംശയമായി. മാധ്യമ പ്രവർത്തകർ എന്നോട് ഒരു കാര്യം ചോദിക്കുമ്പോൾ നിങ്ങൾ സ്റ്റഡി ചെയ്തിട്ട് ആയിരിക്കുമല്ലോ വരുന്നത്. അപ്പോൾ എനിക്ക് വല്ലാതെ സംശയം തോന്നി. തുടർന്ന് അവർ പറഞ്ഞത് ഞാൻ ആവർത്തിച്ചു. അല്ലെങ്കിൽ ഞാൻ മെസി എന്നെ അപ്പോൾ പറയുവെന്നും ജയരാജൻ പറഞ്ഞു.

പിന്നീട് അലോചിച്ചപ്പോൾ എനിക്ക് ഒരുകാര്യം മനസിലായി. എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ചട്ടം കെട്ടി വന്നതാണ് ആ മാധ്യമ പ്രവർത്തകൻ. അതുകൊണ്ടാണ് അങ്ങനെയൊരു ചോദ്യം ചോദിച്ചത്. ചിലപ്പോഴൊക്കെ നാക്കു പിഴ സംഭവിക്കും. അതിൽ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement