യൂസഫലി ആദരണീയ വ്യക്തിത്വം, ലോക കേരള സഭ ബഹിഷ്കരിച്ചത് പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങൾക്കൊണ്ടെന്ന് പാണക്കാട് സാദിഖലി തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും

10

ലോകകേരള സഭ ബഹിഷ്കരിച്ച യു.ഡി.എഫ് നിലപാടിനെ ന്യായീകരിച്ചും, എം.എ യൂസഫലിയുടെ വിമര്‍ശനത്തില്‍ വിശദീകരണവുമായി മുസ്ലിം ലീഗ് നേതൃത്വം. രാഷ്ട്രീയമായി സംഘർഷഭരിതമായ സാഹചര്യം ആയതിനാലാണ് നേതാക്കൾ വിട്ടുനിന്നതെന്നും യൂസഫ് അലി പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണെന്നും യൂസഫ് അലി ആദരണീയ വ്യക്തിത്വമാണെന്നും പാണക്കാട് സാദിഖലി തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. .ലോക കേരള സഭയില്‍ പങ്കെടുത്തുകൊണ്ട് എംഎ യൂസഫലി പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. ലീഗ് നേതാവ് കെഎം ഷാജി ഇതിന് പരോക്ഷമായി മറുപടിയും നല്‍കിയിരുന്നു . ഈ സാഹചര്യത്തിലാണ് ലീഗ് നേതാക്കളുടെ വിശദീകരണം.

Advertisement
Advertisement