രണ്ടരക്കോടി കുടിശിക: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കെ.എസ്‍.ഇ.ബി വിച്ഛേദിച്ചു

3

കുടിശ്ശികയെ തുടര്‍ന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കെ.എസ്‍.ഇ.ബി വിച്ഛേദിച്ചു. ഈ മാസം 13 നാണ് വൈദ്യുതി വിച്ഛേദിച്ചത്. രണ്ടരക്കോടി രൂപയാണ് കുടിശ്ശികയായിട്ടുള്ളതെന്ന് കെ.എസ്‍.ഇ.ബി വ്യക്തമാക്കി. ഈ മാസം 28 ന് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കെയാണ് സംഭവം. ഇതോടെ സുരക്ഷയുടെ ഭാഗമായി സിറ്റി പൊലിസ് കമ്മീഷണർ വിളിച്ച യോഗം തുടങ്ങിയത് വൈദ്യുതിയില്ലാത്ത ഹാളിൽ വെച്ചാണ്.  ഇന്ത്യ-ദക്ഷിണാഫ്രിക്ക മൽസരം നടക്കാനിരിക്കെ വൈദ്യുതി വിഛേദിച്ചതിൽ ആശങ്കയിലാണ് കെ.സി.എ. കുടിശിക എന്ന് അടക്കുമെന്ന് ഉറപ്പ് ലഭിച്ചാൽ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിക്കുന്നത്. പ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ആവശ്യപ്പെട്ടു. ജനറേറ്ററിലാണ് ഇപ്പോൾ സ്റ്റേഡിയത്തിന്റെ പ്രവർത്തനം.

Advertisement
Advertisement