രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി: ഇടത് സർക്കാരിലെ മന്ത്രിമാരുടെ വകുപ്പ് മുസ്ളീംലീഗല്ല നിശ്ചയിക്കുന്നതെന്ന് പിണറായി; ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തതില്‍ ആര്‍ക്കും ആശങ്ക വേണ്ട, മുസ്ളീം വിഭാഗത്തിന്റെ അട്ടിപ്പേറവകാശം ലീഗിനല്ലെന്നും മുഖ്യമന്ത്രി

20

മുസ്ളീംലീഗിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തതില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് മുസ്ലിം വിഭാഗത്തിന് തന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം വിഭാഗത്തിന്റെ അട്ടിപ്പേറവകാശം ലീഗിനല്ലെന്ന് അദ്ദേഹം പറഞ്ഞു. സഭാ നേതൃത്വം പറഞ്ഞിട്ടല്ല വകുപ്പ് ഏറ്റെടുത്തത്. പൊതുവിലുള്ള ആലോചനയുടെ ഭാഗമായാണ് ന്യൂനപക്ഷം ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. വകുപ്പ് ഏറ്റെടുത്തത് മുസ്ലിം ലീഗ് എതിര്‍ത്തിരുന്നല്ലോ എന്ന ചോദ്യത്തിന് ലീഗല്ല വകുപ്പ് നിശ്ചയിക്കുന്നതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.