റേഷൻ കാർഡിന് പൊതു രജിസ്‌ട്രേഷൻ ആരംഭിച്ച് കേന്ദ്ര സർക്കാർ: കേരളത്തിലേക്കില്ല

48

റേഷൻ കാർഡിന് പൊതു രജിസ്‌ട്രേഷൻ ആരംഭിച്ച് കേന്ദ്ര സർക്കാർ. ഭവനരഹിതർ, നിരാലംബർ, കുടിയേറ്റക്കാർ, മറ്റ് അർഹരായ ഗുണഭോക്താക്കൾ എന്നിവർക്ക് റേഷൻ കാർഡിന് അപേക്ഷിക്കുന്നതിനായാണ് വെബ് അധിഷ്ഠിത രജിസ്ട്രേഷൻ സൗകര്യം ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായിരിയ്ക്കും ഈ സൗകര്യം ലഭ്യമാകുക. തുടക്കത്തിൽ ഈ സംവിധാനം കേരളത്തിലേക്കില്ല.

Advertisement

ദേശീയ ഭക്ഷ്യസുരക്ഷാ നിയമ അടിസ്ഥാനമാക്കി ഏകദേശം 81.35 കോടി ആളുകൾക്ക് സർക്കാർ പരിരക്ഷ നൽകുന്നുണ്ട്. നിലവിൽ, ഏകദേശം 79.77 കോടി ആളുകൾക്ക് ഈ നിയമപ്രകാരം ഉയർന്ന സബ്‌സിഡിയുള്ള ഭക്ഷ്യധാന്യങ്ങൾ നൽകുന്നുണ്ട്. 1.58 കോടി ഗുണഭോക്താക്കളെ കൂടി കൂട്ടിച്ചേർക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

Advertisement