വായ്പകൾ അനുവദിക്കുന്നതിന് ബാങ്കുകൾ തുറന്ന സമീപനം സ്വീകരിക്കണം: ബാങ്കേഴ്സ് സമിതി യോഗത്തിൽ മുഖ്യമന്ത്രിയുടെ വിമർശനം; മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ച് റിസർവ് ബാങ്ക് പ്രതിനിധിയും

7

സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തില്‍ മുഖ്യമന്ത്രിയുടെ വിമർശനം. വായ്പാ നിക്ഷേപ അനുപാതം ഉയരണം. നിലവിലെ 63 ശതമാനത്തില്‍ നിന്നും 75 ശതമാനമെങ്കിലും ആകണം. പശ്ചാത്തല സൗകര്യ വികസനത്തിന് വായ്പ അനിവാര്യമാണ്. സംസ്ഥാന വികസനത്തിന് അനുയോജ്യമല്ലാത്ത നയങ്ങൾ അടുത്ത കാലത്ത് ഉണ്ടായി ഇത് തിരുത്താൻ ബാങ്കുകൾ തയ്യാറാകണം. വായ്പകൾ അനുവദിക്കുന്നതിന് തുറന്ന സമീപനം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് അനുകൂല നിലപാടാണുള്ളതെന്ന് റിസര്‍വ്വ് ബാങ്ക് പ്രതിനിധി അറിയിച്ചു. ബാങ്കിംഗ് മേഖലയിലെ ഡിജിറ്റല്‍ വത്കരണം കേരളത്തില്‍ നല്ല നിലയിലാണ്. വിലക്കയറ്റവും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുവെന്നും ബാങ്കേഴ്സ് സമിതി പ്രതിനിധി പറഞ്ഞു. ബാങ്ക് ഇടപാടുകളിലെ കാലതാമസം ഒഴിവാക്കും. സ്വര്‍ണ പണയവായ്പ പോലെ സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ഇടപാടുകളിലെ നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്നും ബാങ്കേഴ്സ് സമിതി അറിയിച്ചു

Advertisement
Advertisement