വിമാനത്തിലെ പ്രതിഷേധത്തെ ന്യായീകരിക്കുന്നില്ലെന്നും എന്നാൽ തള്ളി പറയില്ലെന്നും കെ.സുധാകരൻ

8

വിമാനത്താവളത്തിലെ പ്രതിഷേധം ആവശ്യമില്ലാത്തതായിരുന്നുവെന്നും പ്രതിഷേധത്തെ ന്യായീകരിക്കുന്നില്ലെന്നും എന്നാൽ പ്രതിഷേധത്തെ തള്ളി പറയുന്നില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ. യുവാക്കളെ തള്ളിയിടാൻ ഇ.പി ആരാണെന്നും ചോദിച്ച കെ സുധാകരന്‍, ഇപിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. കോൺഗ്രസ് ആക്രമണത്തെ പ്രോൽസാഹിപ്പിക്കില്ലെന്നും സി.പി.എം അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement
Advertisement