വിഴിഞ്ഞം സമരത്തിന് അനുകൂല നിലപാട് എടുക്കാൻ കെ.പി.സി.സിക്ക് നിർദേശം നൽകാമെന്ന് രാഹുൽ ​ഗാന്ധി ഉറപ്പ് നൽകിയതായി ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ എ.പെരേര

4

വിഴിഞ്ഞം സമരത്തിന് അനുകൂല നിലപാട് എടുക്കാൻ കെ.പി.സി.സിക്ക് നിർദേശം നൽകാമെന്ന് രാഹുൽ ​ഗാന്ധി ഉറപ്പ് നൽകിയതായി ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ എ.പെരേര. തുറമുഖ നിർമാണം നിർത്തിവെച്ചു പഠനം നടത്തുന്നതിൽ കെപിസിസിയുടെ ഭാഗത്തു നിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കുന്നുണ്ട്. ദേശീയ നേതാവ് എന്ന നിലയിൽ രാഹുൽഗാന്ധിക്ക് വിഷയം പാർലമെന്റിൽ ഉന്നയിക്കാം. രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ രേഖമൂലം നൽകി. വിഷയത്തിൽ കെപിസിസി നിലപാട് വ്യക്തമാക്കണമെന്നും യൂജീൻ എ.പെരേര ആവശ്യപ്പെട്ടു.

Advertisement
Advertisement