സംസ്ഥാനത്ത് മദ്യ വിലയിൽ രണ്ട് ശതമാനം വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം

24

സംസ്ഥാനത്ത് മദ്യ വില വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാനും തീരുമാനമായി. ഇത് ഒഴിവാക്കുമ്പോള്‍ 175 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമാണ് കണക്കാക്കുന്നത്. ഈ നഷ്ടം നികത്തുന്നതിനാണ് വിലവര്‍ധന പരിഗണിക്കുന്നത്. രണ്ട് ശതമാനം വില വർധിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ടാണ് മന്ത്രിസഭ പരിശോധിച്ചത്.   

Advertisement
Advertisement