സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സെക്രട്ടേറിയറ്റിന് മുന്നിൽ ശോഭാ സുരേന്ദ്രൻറെ 48 മണിക്കൂർ ഉപവാസ സമരം ആരംഭിച്ചു; ഉദ്യോഗാർഥികളെ അവഗണിച്ചാൽ സർക്കാരിന് ഭാവിയിൽ മുട്ടിലിഴയേണ്ടി വരുമെന്ന് ശോഭ, ഉദ്യോഗാർഥികളുടെ സമരത്തെ പിന്തുണക്കേണ്ടത് ഉത്തരവാദിത്വമെന്നും ശോഭാ സുരേന്ദ്രൻ

15
9 / 100

സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ സെക്രട്ടേറിയറ്റ് നടയിൽ കുത്തിയിരിപ്പ് സമരത്തിൽ.
മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികൾ നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് നടിച്ചാല്‍ ഈ സര്‍ക്കാരിന് ഭാവിയില്‍ മുട്ടിലിഴയേണ്ടി വരും. സമരത്തെ പിന്തുണയ്ക്കാന്‍ പലരും വരും, അതിനെ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്.? സമരത്തെ ഭീഷണികൊണ്ട് അടിച്ചമര്‍ത്താനാവില്ല- ശോഭ സുരേന്ദ്രൻ പറഞ്ഞു.
ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം ഇരുന്ന് സമരം ചെയ്യാത്തത് സമരത്തിന് രാഷ്ട്രീയത്തിന്റെ നിറം കൊടുക്കേണ്ട കാര്യമില്ല എന്നതിനാലാണ്. എന്നാല്‍ അവരെ പിന്തുണയ്‌ക്കേണ്ടത് ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് തെരുവില്‍ എവിടെയെങ്കിലും ഇരുന്ന് പ്രതിഷേധത്തില്‍ പങ്കുചേരുന്നത്. ഉദ്യോഗാര്‍ഥികളുടേത് ധാര്‍മിക സമരമാണ്. ആ സമരത്തിന് പിന്തുണ നല്‍കാനാണ് താന്‍ 48 മണിക്കൂര്‍ ഉപവാസ സമരം നടത്തുന്നത്. 
എല്ലാം ശരിയാക്കിത്തരുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാരാണിത്. എന്നാല്‍ തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ അത് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. അഴിമതി നിറഞ്ഞ പിന്‍വാതില്‍ നിയമനങ്ങള്‍ അന്വേഷിക്കപ്പെടണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.