സെക്രട്ടേറിയറ്റിന് മുന്നിലെ റാങ്ക് ഹോൾഡേഴ്സ് ഉദ്യോഗാര്‍ഥികളുടെ സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തു: ഷാഫി പറമ്പിലും കെ.എസ് ശബരീനാഥനും നിരാഹാരം തുടങ്ങി; നാളെ അടിയന്തര മന്ത്രിസഭാ യോഗം

20
8 / 100

സെക്രട്ടേറിയറ്റിന് മുന്നിലെ റാങ്ക് ഹോൾഡേഴ്സ് ഉദ്യോഗാര്‍ഥികളുടെ സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തു. ഷാഫി പറമ്പിലും കെ.എസ് ശബരീനാഥനും നിരാഹാരം തുടങ്ങി. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഈ മാസം 22 മുതൽ നിരാഹാര സമരത്തിലേക്ക് കടക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. നാളെ മന്ത്രിസഭാ യോഗം ചേരാനിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസ് സമരം ഏറ്റെടുത്തതായി പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. സമരം ഏറ്റെടുത്തതായി പ്രഖ്യാപിച്ച് ഷാഫി പറമ്പിലും കെ.എസ് ശബരിനാഥനും നിരാഹാരം തുടങ്ങി. ശയന പ്രദക്ഷിണം നടത്തിയായിരുന്നു എൽ.ജി.എസ് ഉദ്യോഗാർഥികളുടെ പ്രതിഷേധം. സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനും പ്രതീകാത്മകമായി ആത്മഹത്യ ചെയ്ത് പ്രതിഷേധം നടത്തി.