സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി സമരക്കാരെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

5
4 / 100

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി സമരക്കാരെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയുടെ ഔദ്യോഗിക സമാപന ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെയാണ് രാഹുല്‍ സമരപ്പന്തലില്‍ എത്തിയത്. സി.പി.ഒ റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികളെയും എൽജിഎസ് ഉദ്യോഗാര്‍ത്ഥികളെയും രാഹുല്‍ ഗാന്ധി കണ്ടുസംസാരിച്ചു. ശശി തരൂർ, ഉമ്മൻ ചാണ്ടി , കെ സി വേണുഗോപാൽ തുടങ്ങിയ നേതാക്കളും രാഹുലിന് ഒപ്പമുണ്ടായിരുന്നു