സെക്രട്ടേറിയറ്റിലേക്ക് കെ.എസ്‌.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം: പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി, പ്രവർത്തകർക്കും പോലീസുകാർക്കും പരിക്ക്, നാളെ പ്രതിഷേധ ദിനമെന്ന് കെ.എസ്.യു

9
8 / 100

സെക്രട്ടേറിയറ്റിലേക്ക് കെ.എസ്‌.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിവീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് ജലപീരങ്കി പ്രയോഗിച്ച് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശുകയായിരുന്നു. സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടക്കാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു. വനിതാ പ്രവര്‍ത്തകര്‍ അടക്കമാണ് മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചത്. പ്രതിഷേധത്തിനിടെ സംസ്ഥാന പ്രസിഡണ്ട് കെ.എം.അഭിജിത്ത്, വൈസ് പ്രസിഡന്റ് സ്‌നേഹ, കഴക്കൂട്ടത്ത് നിന്നെത്തിയ കെ.എസ്‌.യു പ്രവര്‍ത്തകനായ സമദ് എന്നിവർക്കെല്ലാം പരിക്കേറ്റു. സംസ്ഥാനത്ത് നാളെ പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് കെ.എസ്.യു അറിയിച്ചു.