സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം; 33 തടവുകാർക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

27

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം പ്രമാണിച്ച് പ്രത്യേക ശിക്ഷാ ഇളവിന് അര്‍ഹരെന്ന് കണ്ടെത്തിയ 33 തടവുകാര്‍ക്ക് ശേഷിക്കുന്ന ശിക്ഷാകാലം ഇളവ് നല്‍കി അകാല വിടുതല്‍ അനുവദിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. റേഷന്‍ കടകളിലൂടെ ഭക്ഷ്യ കിറ്റുകള്‍ വിതരണം നടത്തിയ ഇനത്തില്‍ റേഷന്‍ വ്യാപാരികള്‍ക്ക് കമ്മിഷന്‍ കുടിശിക നല്‍കാനും തീരുമാനിച്ചു. 2021 മെയ് മാസം റേഷന്‍ കടകള്‍ വഴി 85,29,179 കിറ്റുകള്‍ വിതരണം ചെയ്ത ഇനത്തില്‍ കിറ്റിന് അഞ്ച് രൂപ നിരക്കില്‍  4,26,45,895 രൂപ അനുവദിക്കും.

Advertisement

മറ്റ് തീരുമാനങ്ങള്‍

എ പി ജെ അബ്ദുള്‍കലാം സാങ്കേതിക ശാസ്ത്ര സര്‍വ്വകലാശാലയ്ക്ക് കണ്ടെത്തിയ 100 ഏക്കര്‍ ഭൂമിയില്‍ സര്‍വ്വകലാശാല വികസനത്തിന് അതിര് നിശ്ചയിച്ച 50 ഏക്കര്‍ ഭൂമി കഴിച്ച് ബാക്കി 50 ഏക്കര്‍ ട്രസ്റ്റ് റിസേര്‍ച്ച്  പാര്‍ക്കിന് സമാനമായ ടെക്നോളജി വികസന പദ്ധതികള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ / സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്ക് എ പി ജെ അബ്ദുള്‍കലാം സാങ്കേതിക ശാത്ര സര്‍വ്വകലാശാലയുടെ പേരില്‍ കിഫ്ബി ഫണ്ടിങ്ങ് വഴി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. 

Advertisement