ശാസ്ത്രീയ സംഗീതത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരമോന്നത പുരസ്കാരമായ സ്വാതി പുരസ്കാരം (2020) ഡോ. കെ. ഓമനക്കുട്ടിക്കും നാടകത്തിന് നല്കുന്ന എസ്എല്‍ പുരം സദാനന്ദന് പുരസ്കാരം (2020) ഇബ്രാഹിം വെങ്ങരക്കും സമ്മാനിക്കുമെന്ന് മന്ത്രി എ കെ ബാലന് അറിയിച്ചു. സാംസ്കാരിക കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജ് പ്രിന്‍സിപ്പാള്‍ ആര്. ഹരികൃഷ്ണന്, പാറശ്ശാല രവി, കണ്ണൂര്‍ സര്‍വകലാശാല സംഗീത വിഭാഗം മേധാവി എന്‍. മിനി എന്നിവരടങ്ങിയ ജൂറിയാണ് സ്വാതി പുരസ്കാരം നിര്‍ണയിച്ചത്.
ഒരേസമയം മികച്ച സംഗീതാധ്യാപികയും കച്ചേരികള്‍ നടത്തുന്ന സംഗീതജ്ഞയുമാണ്. കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പും അവാര്‍ഡും ലഭിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുതാണ് സ്വാതി പുരസ്കാരം. സാംസ്കാരിക കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രറി റാണി ജോര്‍ജ്, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കെ പി മോഹനന്, കരിവെള്ളൂര്‍ മുരളി,പ്രൊഫ പി ഗംഗാധരന്, പ്രിയനന്ദനന് എന്നിവരടങ്ങിയ ജൂറിയാണ് എസ് എല്‍ പുരം സദാനന്ദന് പുരസ്കാരം നിര്‍ണയിച്ചത്.
അമ്പതില്പരം റേഡിയോ നാടകങ്ങളും 25 മറ്റ് നാടകങ്ങളും രചിച്ചു. ഏഴില്‍ ചൊവ്വ, ഉപഹാരം എന്നീ നാടകങ്ങള്‍ ആകാശവാണി ദേശീയ നാടക മത്സരത്തില്‍ സമ്മാനിതമാവുകയും ഇന്ത്യയിലെ 14 ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി അവതരിപ്പിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ ആത്മകഥക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് എസ്എല്‍ പുരം സദാനന്ദന് പുരസ്കാരം.