സ്വർണം അയച്ചവരെയും വന്നവരെയും കുറിച്ച് അറിയുന്നും അന്വേഷിക്കുന്നുമില്ല: താക്കീതാണിത്, തീക്കളി അവസാനിപ്പിക്കുന്നതാണ് നല്ലത്: കടന്നാക്രമിച്ച് കോടിയേരി

24

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആർ.എസ്.എസിന്റെ കയ്യിൽ കളിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ. ആർ.എസ്.എസിന്‍റെ എൻ.ജി.ഒയിൽ ജോലി കൊടുത്തത് തന്നെ ദുരൂഹമാണെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ബി.ജെ.പി നേതാക്കളിലേക്ക് എത്തിയപ്പോഴാണ് സ്വര്‍ണ്ണക്കടത്ത് കേസിന്‍റെ അന്വേഷണം അട്ടിമറിച്ചതെന്ന് ആരോപിച്ച കോടിയേരി, മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് സമരം നടത്തുന്ന പ്രതിപക്ഷത്തെയും വിമര്‍ശിച്ചു. നിയമസഭയില്‍ ഭൂരിപക്ഷം ഉള്ളിടത്തോളം കാലം ഭരിക്കുമെന്ന് പറഞ്ഞ കോടിയേരി, താക്കീതാണിത്, തീക്കളി നിര്‍ത്തണമെന്നും കൂട്ടിച്ചേര്‍ത്തു.

Advertisement

ഉയരുന്ന ആരോപണങ്ങളിൽ വസ്തുതയുണ്ടെങ്കിൽ അന്വേഷിച്ച് കണ്ടുപിടിക്കട്ടേ എന്നും കോടിയേരി വെല്ലുവിളിച്ചു. മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യം. എന്തൊക്കെ പ്രചാരവേലയാണ് നടത്തുന്നത്. ഇത് രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ളതാണ്. കേരളത്തിലെ കുത്തക മാധ്യമങ്ങൾ എൽഡിഎഫ് വീണ്ടും അധികാരത്തില്‍ വരുന്നതിന് എതിരായിരുന്നു. അതിനവർ എല്ലാ പണിയും എടുത്തു. ഇപ്പോൾ ഈ സർക്കാരിനെ പുറത്താക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും കോടിയേരി വിമര്‍ശിച്ചു. രണ്ട് കൊല്ലം മുമ്പാണ് സ്വർണം കടത്തിയ സംഭവം ഉണ്ടായത്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കേരളം തന്നെ പറഞ്ഞു. പക്ഷേ സ്വർണം അയച്ച ആളെയും കിട്ടിയ ആളെയും പിടിക്കാനായില്ല. ബി.ജെ.പി നേതാക്കളിലേക്ക് എത്തിയപ്പോൾ സ്വര്‍ണ്ണക്കടത്ത് കേസിന്‍റെ അന്വേഷണം അട്ടിമറിച്ചെന്നും കോടിയേരി ആരോപിച്ചു.

Advertisement