സർക്കാർ നിസഹായർ: റാങ്ക് ഹോൾഡർമാരെ ഭ്രാന്ത് പിടിപ്പിക്കാൻ ആസൂത്രിത ശ്രമമെന്ന് ഡോ.തോമസ് ഐസക്

11
8 / 100

പി.എസ്‌.സി റാങ്ക് ഹോള്‍ഡര്‍മാരെ ഭ്രാന്ത് പിടിപ്പിക്കാന്‍ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി ടി എം തോമസ് ഐസക്. പി.എസ്.സി റാങ്ക് പട്ടികയില്‍ നാല് ലക്ഷത്തില്‍ അധികം പേര്‍ നിലവിലുണ്ട്. ആകെ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം അഞ്ച് ലക്ഷം മാത്രമാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിസഹായരാണെന്നും സമരക്കാര്‍ യാഥാര്‍ത്ഥ്യം മനസിലാക്കണമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. സമരക്കാരുമായി ചര്‍ച്ച നടത്തുമോ എന്ന ചോദ്യത്തില്‍ നിന്ന് ധനമന്ത്രി ഒഴിഞ്ഞുമാറി.