ഡി.വൈ.എഫ്.ഐ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ കാര്യമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍. റാങ്ക് ലിസ്റ്റിലുള്ള പരമാവധി പേര്‍ക്ക് ജോലി കിട്ടണമെന്നതാണ് തങ്ങളുടെ ആവശ്യം. 20 ശതമാനം പേര്‍ക്കെങ്കിലും ജോലി കിട്ടിയാല്‍ സമരത്തില്‍ നിന്ന് പിന്മാറും. എല്ലാ പാര്‍ട്ടികളുടെയും പിന്തുണ സമരത്തിനുണ്ട്. മന്ത്രിമാരുമായുള്ള ചര്‍ച്ചയുടെ കാര്യത്തില്‍ ഇതുവരെ ഉറപ്പ് ലഭിച്ചിട്ടില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. ഇന്നോ നാളെയോ എല്‍ജിഎസ് പ്രതിനിധികള്‍ക്ക് മന്ത്രിതല ചര്‍ച്ചയ്ക്കും വഴി തുറന്നേക്കാമെന്നും പ്രതീക്ഷിക്കുന്നു.