പൂങ്കുളത്ത് മണ്ണിടിക്കുന്നതിനിടെ അപകടം; ഒരാള്‍ മരിച്ചു

3

തിരുവനന്തപുരം പൂങ്കുളത്ത് മണ്ണിടിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പൂങ്കുളം സ്വദേശി ജയനാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് അപകടമുണ്ടായത്.
മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാനായി സ്ഥലത്ത് മൂന്ന് ദിവസമായി മണ്ണിടിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ഇന്ന് അപകടമുണ്ടായത്. സംഭവസമയത്ത് ജയനോടൊപ്പം മറ്റൊരു വ്യക്തി കൂടിയുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ദേഹത്തും മണ്ണ് ഇടിഞ്ഞു വീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജയനെ രക്ഷപ്പെടുത്താനായില്ല.

Advertisement
Advertisement