സാങ്കേതിക തകരാർ: എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി തിരിച്ചിറക്കി

14

സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം. ഇന്ന് പുലർച്ചെ 6.30ന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനമാണ് പറന്നുയർന്ന ഉടൻ തിരിച്ചിറക്കേണ്ടി വന്നത്.

170 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ നി​ല​വി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തു​ട​രു​ക​യാ​ണ്. യാ​ത്ര​ക്കാ​ർ ഷാ​ർ​ജ​യി​ലേ​ക്ക് പോ​കാ​ൻ പ​ക​രം സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നാ​ണ് എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.