സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലെ ഹോട്ടലുകളിൽ ഇന്നും ഭക്ഷ്യസുരക്ഷ പരിശോധന: തിരുവനന്തപുരത്ത് മൂന്ന് ഹോട്ടലുകൾക്കും കണ്ണൂരിൽ രണ്ട് ഹോട്ടലുകൾക്കും നോട്ടീസ് നൽകി

9

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലെ ഹോട്ടലുകളിൽ ഇന്നും ഭക്ഷ്യസുരക്ഷ പരിശോധന തുടരുന്നു. തിരുവനന്തപുരത്ത് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. കണ്ണൂരിൽ രണ്ട് ഹോട്ടലുകൾക്കും നോട്ടീസ് നൽകി. 

Advertisement

നന്ദൻകോട്, പൊറ്റക്കുഴി ഭാഗങ്ങളിലെ ഹോട്ടലുകളിൽ നടന്ന പരിശോധനയിൽ ‘ഇറാനി’ കുഴിമന്തിയിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പൊറ്റക്കുഴി മൂൺ സിറ്റി തലശ്ശേരി ദം ബിരിയാണി, നന്ദൻകോട് ടിഫിൻ സെന്റർ എന്നീ കടകൾക്കും നോട്ടീസ് നൽകി. ഇവിടങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ബാഗുകളും പിടിച്ചെടുത്തു. 

തിരുവനന്തപുരം  കല്ലറയിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ഹെൽത്ത് സ്ക്വാഡ് ഹോട്ടലുകളിലും ബേക്കറികളിലും കോഴിക്കടകളിലും നടത്തുന്ന പരിശോധന തുടരുകയാണ്. വൃത്തി ഹീനമല്ലാത്ത നിലയിൽ ഫ്രീസറിൽ പ്ലാസ്റ്റിക്ക് കവറുകളിൽ മാംസഹാരങ്ങൾ സൂക്ഷിച്ചത് പിടിച്ചെടുത്തു. 

Advertisement