മുന്‍ ഡി.ജി.പി രാജഗോപാല്‍ നാരായണ്‍ അന്തരിച്ചു

10

മുന്‍ ഡി.ജി.പി രാജഗോപാല്‍ നാരായണ്‍ (87) അന്തരിച്ചു. ന്യുമോണിയ ബാധയെത്തുടര്‍ന്ന് ആരോഗ്യനില വഷളായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

1988 ജൂണ്‍ 17 മുതല്‍ 1991 ജൂലായ് മൂന്നു വരെ സംസ്ഥാന പോലീസ് മേധാവിയായിരുന്നു. ഏറെക്കാലം ഇന്റലിജന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കേരളത്തില്‍ മടങ്ങിയെത്തിയ ശേഷം ഡിഐജി, ഐജി, എഡിജിപി തസ്തികകളിലും സേവനമനുഷ്ഠിച്ചു. 

സംസ്‌കാരം ഞായറാഴ്ച മണക്കാട് പുത്തന്‍കോട്ടയില്‍ നടക്കും.