സ്ഥിരം സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശം തിരുത്തി; ഭിന്നശേഷി കുട്ടികൾക്കുള്ള പെൻഷൻ സർക്കാർ തുടരും

14

സംസ്ഥാനത്ത് ഭിന്നശേഷി കുട്ടികൾക്കുള്ള പെൻഷൻ സർക്കാർ തുടരും. സ്ഥിരം ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ തിരുത്തി. താത്കാലിക ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകിയാൽ പെൻഷൻ അനുവദിക്കും. ഏഷ്യാനെറ്റ്‌ ന്യൂസ്‌ വാർത്തയെ തുടർന്നാണ് സർക്കാർ നടപടി. ബിപിഎൽ കാർഡ് ഉള്ളവർക്കും ഒരു ലക്ഷത്തിൽ താഴെ വരുമാനം ഉള്ള കുടുംബങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കാണ് പ്രതിമാസം 1600 രൂപ ഭിന്നശേഷി പെൻഷൻ അനുവദിച്ചിരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് പെൻഷൻ ലഭിക്കാന്‍ സ്ഥിര ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വിചിത്ര ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്. കേന്ദ്ര നിയമം പ്രകാരം 18 വയസിന് മുകളിൽ ഉള്ളവർക്കേ സ്ഥിരം സർട്ടിഫിക്കറ്റ് കിട്ടു. ഇത് പരിഗണിക്കാതെ എടുത്ത തീരുമാനമാണ് ധന വകുപ്പ് ഇപ്പോഴ്‍ പിൻവലിച്ചിരിക്കുന്നത്. തീരുമാനത്തിന് പിന്നാലെ പെൻഷന് അർഹത ഇല്ലെന്ന് അറിയിച്ച് തദ്ദേശ സ്ഥാപനങ്ങൾ കുട്ടികൾക്ക് കത്ത് അയച്ചിരുന്നു. ഇവര്‍ ഇനി താത്കാലിക ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജറാക്കിയാല്‍ മതിയാകും.

Advertisement
Advertisement