ചരിത്രകാരന് പ്രൊഫ. കെ എന്‍ പണിക്കരുടെ ഭാര്യ ഉഷ പണിക്കര്‍ (86) അന്തരിച്ചു. ജവഹര്‍ നഗറിലെ നികുഞ്ജം ഫോര്‍ച്യൂണ്‍ 9ബി ഫ്ളാറ്റിലായിരുന്നു അന്ത്യം. സംസ്കാരം വെള്ളി പകല്‍ 12.30ന് തൈക്കാട് ശാന്തികവാടത്തില്‍.
Advertisement
അര്‍ബുദ- ശ്വാസകോശ രോഗങ്ങളെ തുടര്‍ന്ന് ഒരാഴ്ചയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മക്കള്‍ : രാഗിണി, ശാലിനി (ഇരുവരും ബാംഗ്ലൂര്‍). മരുമക്കള്‍ : പീതാംബരന്, രമണ്‍.
രാജസ്ഥാന് സ്വദേശിയായ ഉഷയും കെ എന്‍ പണിക്കരും ജയ്പുര്‍ സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ പഠനകാലത്താണ് പരിചയത്തിലായത്. രാജസ്ഥാനിലെ മാര്‍വാഡി കുടുംബാംഗമായ ഉഷയും കെ എന്‍ പണിക്കരും വലിയ എതിര്‍പ്പുകളെ നേരിട്ടായിരുന്നു വിവാഹിതാരായത്. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഉഷ കെ.എന്‍ പണിക്കര്‍ക്കൊപ്പം തിരുവനന്തപുരത്തായിരുന്നു താമസം.
Advertisement