ജനകീയ സംവാദങ്ങളുമായി കെ-റെയിൽ

5

സിൽവർ ലൈൻ അർധ അതിവേഗ പാതയെക്കുറിച്ചുള്ള ജനകീയ സംവാദങ്ങൾ കൂടുതൽ സജീവമാക്കാൻ കെ റെയിൽ. ലോകത്തുള്ള ആർക്കും പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങളും വിശദാംശങ്ങളും അറിയാൻ വ്യാഴാഴ്‌ച ഓൺലൈൻ സംവാദത്തിന്‌ തുടക്കംകുറിക്കും.

Advertisement

ജനങ്ങളുടെ സംശയങ്ങൾക്ക്‌ എംഡി വി അജിത്‌കുമാർ, സിസ്‌ട്ര പ്രോജക്ട്‌ ഡയറക്ടർ എം സ്വയംഭൂലിംഗം എന്നിവർ മറുപടി നൽകുമെന്ന്‌ കെ–- റെയിൽ അറിയിച്ചു. വൈകിട്ട്‌ നാലുമുതൽ കെ–- റെയിലിന്റെ ഫെയ്‌സ്‌ബുക്ക്‌, യൂട്യൂബ്‌ പേജുകളിൽ കമന്റായും janasamaksham02@keralarail.com എന്ന ഇ- മെയിൽ വഴിയും ചോദ്യങ്ങൾ അയക്കാം. ഒട്ടേറെ ചോദ്യങ്ങൾ നേരത്തേ മെയിൽ വഴിയും ഫെയ്‌സ്‌ബുക്‌ വഴിയും പലരും ഉന്നയിച്ചിരുന്നു. ഇവയ്ക്കുള്ള മറുപടിയും ഓൺലൈൻ ജനസമക്ഷത്തിൽ നൽകും. അന്ധമായ രാഷ്‌ട്രീയ എതിർപ്പില്ലാത്ത എല്ലാവരെയും പദ്ധതിയെക്കുറിച്ച്‌ ബോധ്യപ്പെടുത്തുകയാണ്‌ ലക്ഷ്യമിടുന്നത്‌.

Advertisement