ഗാനരചയിതാവും എഴുത്തുകാരനുമായ ബീയാർ പ്രസാദ് ഗുരുതരാവസ്ഥയിൽ; ചികിത്സാ സഹായ അഭ്യർത്ഥനയുമായി കുടുംബവും സുഹൃത്തുക്കളും

47

ഗാനരചയിതാവും എഴുത്തുകാരനുമായ ബീയാർ പ്രസാദ് മസ്തിഷ്കാഘാതത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് അദ്ദേഹം. ദിവസം ഒന്നരലക്ഷം രൂപയാണു ചെലവ്. ചികിത്സാച്ചെലവ് കണ്ടെത്താൻ കുടുംബം സഹായംതേടുന്നു. ചലച്ചിത്രരംഗത്തെ കൂട്ടായ്മകളും സുഹൃത്തുക്കളും സഹായാഭ്യർഥനയുമായി രംഗത്തുവന്നിട്ടുണ്ട്.

Advertisement
FB IMG 1668829399694

രണ്ടുവർഷംമുമ്പ് വൃക്കമാറ്റിവെച്ചതിനെത്തുടർന്ന് പ്രസാദ് വിശ്രമത്തിലായിരുന്നു. ഇതിനിടെ, അദ്ദേഹത്തിന്റെ ചന്ദ്രോത്സവം എന്ന നോവൽ മാതൃഭൂമി പ്രസിദ്ധീകരിച്ചു. മറ്റൊരു നോവലെഴുത്തിന്റെ അവസാനഘട്ടത്തിലുമാണ്. കഴിഞ്ഞദിവസം ചാനൽ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. പരിശോധനയിൽ മസ്തിഷ്കാഘാതം സ്ഥിരീകരിച്ചു. ഭാര്യയും മകനുമാണ് ആശുപത്രിയിലുള്ളത്. മകൾ പഠിക്കാനായി യൂറോപ്പിലാണ്.

1993-ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധാനകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. 2003-ൽ കിളിച്ചുണ്ടൻ മാമ്പഴമെന്ന മോഹൻലാൽ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയിൽ ശ്രദ്ധേയനായി. ‘ഒന്നാംകിളി പൊന്നാൺകിളി…’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ‘മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി…’ തുടങ്ങി ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

സുമനസ്സുകൾക്ക് ബീയാർ പ്രസാദിന്റെ ഭാര്യ സനിതാ പ്രസാദിന്റെ അക്കൗണ്ടിലേക്കു പണം നൽകാം. സനിതാ പ്രസാദ് (വിധു പ്രസാദ്), എസ്.ബി.ഐ. തെക്കേക്കര, മങ്കൊമ്പ്, അക്കൗണ്ട് നമ്പർ- 67039536722, ഐ.എഫ്.എസ്. കോഡ്- SBIN0071084. ഗൂഗിൾ പേ നമ്പർ- 9447101495.

Advertisement