ഗാനരചയിതാവ് ബിച്ചു തിരുമല ഗുരുതരാവസ്ഥയിൽ

37

ഗാനരചയിതാവ് ബിച്ചു തിരുമല (80) ഗുരുതരാവസ്ഥയില്‍. ശാരീരിക അസ്വസ്ഥകളെ തുടർന്ന് തിരുവനന്തപുരത്തെ എസ്‌കെ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് ബിച്ചു തിരുമലയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

1972 ല്‍ പുറത്തിറങ്ങിയ ഭജ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്തേക്ക് വരുന്നത്.പിന്നീട് നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനരചന നിര്‍വ്വഹിച്ചു. ശ്യാം, എ.ടി. ഉമ്മര്‍, രവീന്ദ്രന്‍, ജി. ദേവരാജന്‍, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേര്‍ന്ന് എഴുപതുകളിലും എണ്‍പതുകളിലുമായി വളരെയധികം ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.